Kerala
ടി. സിദ്ദിഖിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ദീപക്കിന്റെ മരണം സംബന്ധിച്ച് വൈകാരികമായ കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
“ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്. ആകെയുണ്ടായിരുന്ന പൊന്നുമോന് തന്റെ മുന്നില്‍ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ. എന്റെ മുത്തില്ലാതെ ഈ അമ്മയ്ക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ വാവയ്ക്ക് അറിയില്ലേ? എന്തിനാ വാവേ ഇത് ചെയ്തത്? ആകെ ഒരു മകനേയുള്ളൂ, അച്ഛന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹൃദയം തകര്‍ന്ന് വാക്കുകള്‍ കിട്ടാതെ നില്ക്കുന്നതു കണ്ടപ്പോള്‍ നെഞ്ചൊന്നാളിപ്പോയി. ആരുണ്ട് അവര്‍ക്കിനി?
കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവന് നഷ്ടമായത്. സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരേ തിരിയും.
ആ അമ്മയ്ക്ക് നീതി വേണം... ആ നീതി നടപ്പിലാക്കണം. ആ സ്ത്രീക്കെതിരേ നിയമനടപടികള്‍ ഉണ്ടാവണം... തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാന്‍ നിയമസംവിധാനങ്ങളുണ്ട്. അവിടെ പോകുന്നതിന് പകരം സമൂഹത്തിന് വിട്ടുകൊടുക്കുന്നത് കാട്ടുനീതിയാണ്.’’ ടി. സിദ്ദിഖിന്റെ പോസ്റ്റില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ധാര്‍മിക രോഷമാണു പങ്കുവച്ചിരിക്കുന്നത്. “ബസില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കൈ യേറ്റം പോലും ചെയ്യാറുണ്ട്.
ചിലര്‍ ഭയന്ന് അവിടെനിന്നു മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വീഡിയോ എടുക്കാന്‍ കാണിച്ച ധൈര്യം അയാള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനുംകൂടി കാണിക്കണമായിരുന്നു.
ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്പോള്‍, ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും.
പക്ഷേ ഈ വീഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?
ഒരു ആരോപണം വൈറലാകുമ്പോള്‍ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം.
ഒരാളുടെ നിരപരാധിത്വം തെളിയിക്കാന്‍, വിശ്വസിപ്പിക്കാന്‍ ആ വ്യക്തിക്ക് സ്വന്തം ജീവന് നല്‍കേണ്ടിവരുന്നു. അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാര്‍ രണ്ട് വിഭാഗമായേനെ.
വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരേ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാകാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്. വൈറല്‍ ആവാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്’’
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യം നിഷേധിച്ചത്. പോലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും ജില്ലാ കോടതിയിൽ ജാമ്യ അപേക്ഷയിൽ വിശദമായ വാദം നടക്കുക.
പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നതടക്കമുള്ള പരാമർശങ്ങളോടെയായിരുന്നു തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗീകബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്റെ അഭിഭാഷകർ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യഹർജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്.
എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തി, അതിൽ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്റെ അഭിഭാഷകർ വാദിച്ചിരുന്നു.
എന്നാൽ, ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കുന്ന കാലത്ത് എസ്ഐടിയുടെ നടപടിക്രമങ്ങൾ കോടതി ശരിവച്ചു. മാത്രമല്ല, വിഡിയോ കോൺഫറൻസ് വഴി പരാതിക്കാരി നൽകിയ മൊഴി അവർ ഡിജിറ്റൽ ഒപ്പിട്ട് തിരികെ നൽകിയതാണ്. എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങൾ.
Kerala
പാലക്കാട്: ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. പൊരുളിപ്പാടം സുരേഷ് ആണ് പിടിയിലായത്.
പഴനിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം സുരേഷിനെതിരെ കേസെടുത്തിരുന്നു. സുരേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതേസമയം സുരേഷ് തങ്ങളുടെ പ്രവർത്തകല്ലെന്നാണ് ബിജെപി അറിയിച്ചത്.
Kerala
പാലക്കാട്: പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
നിലവില്‍ സുരേഷ് ഒളിവിലാണെന്ന് പോലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്. പുലർച്ചെ മൂന്നരയോടെയായിരുന്നു തനിച്ച് കഴിയുന്ന വയോധികയ്ക്ക് നേരെ അപ്രതീക്ഷിത ആക്രണമുണ്ടായത്.
ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65കാരിയായ വയോധിക. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വയോധിക കുതറി മാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വയോധികയെ ആശുപത്രിയിലേക്ക് മാറ്റിയത്. വയോധികയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
കാഞ്ഞങ്ങാട്: ഒമ്പതു വയസുകാരിയായ പെൺകുട്ടിയെ പിന്തുടർന്നെത്തി ഗൗരവതരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ 55 കാരന് 11 വർഷം കഠിനതടവും 12,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
വയക്കര സ്വദേശി എം. സുമിത്രനാണ് ഹൊസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചു മാസം കൂടി അധിക തടവ് അനുഭവിക്കണം. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ബേക്കറിയിൽ നിന്നും ബ്രഡ് വാങ്ങി നടന്നുപോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പിന്തുടർന്നുചെന്ന് പീഡനത്തിനിരയാക്കിയത്.
Kerala
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു.
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉപാധികളോടെയാണ് ജാമ്യത്തില്‍ വിട്ടത്. ലൈംഗികാതിക്രമ കേസില്‍ പി.ടി. കുഞ്ഞുമുഹമ്മദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ പി.ടി. കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്നായിരുന്നു പരാതി.
തിരുവനന്തപുരത്തെ ഹോട്ടലിലെ മുറിയില്‍ വച്ചാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Kerala
തിരുവനന്തപുരം: മുന്‍മന്ത്രി നീലലോഹിത ദാസന് നാടാരെ വെറുതെവിട്ട ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്.
ഹൈക്കോടതി എല്ലാവശങ്ങളും പരിശോധിക്കാതെയാണു തീരുമാനമെടുത്തതെന്നാണു പരാതിക്കാരിയുടെ ആക്ഷേപം. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.
ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വനം-ഗതാഗത മന്ത്രിയായിരിക്കെയാണു നീല ലോഹിത ദാസന് നാടാര്‍ക്കെതിരേ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിലൊന്ന്.
ആദ്യത്തെ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജഡ്ജ് കെ. ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും.
ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയാണ് ജഡ്ജ് സി. ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുന്നത്.
അതിനിടെ, രണ്ടാം ബലാത്സംഗക്കേസിൽ വ്യവസ്ഥകളോടെ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നുമാണ് രാഹുൽ നൽകുന്ന വിശദീകരണം. അപ്പീലിലെ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്.
ഹര്‍ജി സ്വീകരിച്ച കോടതി, പോലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് നിര്‍ദേശം നല്കി. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെന്റ് പോലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.
.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്റേത് അതിതീവ്ര പീഡനമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. അതുകൊണ്ട് തന്നെ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അവർ പറഞ്ഞു.
എന്നാൽ എല്‍ഡിഎഫ് എംഎല്‍എ മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനമാണെന്നും ലസിത പറഞ്ഞു. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത പറഞ്ഞു.
ഏതാലായും ആ വിഷയവും ഞങ്ങൾ നിയമത്തിന് വിടുകയാണ്. ഏത് കുറ്റവാളിക്കും പീഡകനും ശിക്ഷ ലഭിക്കണം: ലസിത പറഞ്ഞു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക കുറ്റവാളിയാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ. കോൺഗ്രസിന്റെ സൈബർ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാൻ മടിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇനിയെങ്കിലും കോൺഗ്രസ് രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണം. എംഎൽഎ സ്ഥാനം രാജിവയ്പ്പിക്കണമെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. സിപിഐഎം തിരഞ്ഞെടുപ്പ് വിഷയം മാത്രമാക്കുന്നു. എത്രയും വേഗം പൊലീസ് ലൈംഗിക കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
രാഹുലിന്റെ അറസ്റ്റ് ഉടൻ ഉണ്ടായില്ലെങ്കിൽ ബിജെപി സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്.
വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.
National
ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. സോഫ്റ്റ് വെയർ കമ്പനി ജീവനക്കാരനായ ബിനിയം നാസർ എന്ന യുവാവിനെ ആണ് ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.
ദുബായ്, ഹൈദരാബാദ് യാത്രയ്ക്കിടെ, എയർ ഇന്ത്യ വിമാനത്തിലെ എയർ ഹോസ്റ്റസിനെ അപമര്യാദയായി സ്പർശിച്ചെന്ന പരാതിയിലാണ് നടപടി. മദ്യലഹരിയിലായിരുന്നു ഇയാൾ.
അശ്ലീല ഭാഷയിൽ, എയർ ഹോസ്റ്റസിന് ഇയാൾ എഴുതിയ കത്തും കണ്ടെത്തി.ബിഎൻഎസിലെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.
നവംബർ 28-നാണ് കേസിനാസ്പദമായ സംഭവം ദുബായ്-ഹൈദരാബാദ് വിമാനത്തിൽ വെച്ച് നടന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ബിനിയം നസർ മദ്യലഹരിയിലായിരുന്നെന്നും വിമാനത്തിനുള്ളിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും ശാരീരികമായി സ്പർശിച്ചെന്നും കാണിച്ച് ക്യാബിൻ ക്രൂ അംഗം പരാതി നൽകി.
വിമാനജീവനക്കാരി ആദ്യം ഈ ശാരീരിക സ്പർശം ആകസ്മികമായി സംഭവിച്ചതാണെന്ന് കരുതി തള്ളിക്കളഞ്ഞു. എന്നാൽ, വിമാനം ഹൈദരാബാദിൽ ഇറങ്ങിയ ശേഷമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നാസർ വീണ്ടും വിമാനജീവനക്കാരെ സമീപിച്ചു. തന്റെ പാസ്പോർട്ട് വിമാനത്തിൽ വെച്ച് മറന്നുപോയതായി ഇയാൾ അവകാശപ്പെട്ടു. പാസ്പോർട്ട് പരിശോധിക്കാൻ എയർ ഹോസ്റ്റസ് സീറ്റിലേക്ക് തിരികെ പോയപ്പോൾ, യാത്രക്കാരൻ ഇരുന്ന സീറ്റിനടുത്ത് ഉപേക്ഷിച്ച ടിഷ്യൂ പേപ്പറിൽ അശ്ലീലമായ എഴുത്തുകൾ കണ്ടെത്തുകയായിരുന്നു.
എന്നാൽ പാസ്പോർട്ട് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഔദ്യോഗികമായി പരാതി നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞു. പരാതിയെത്തുടർന്ന് വിമാനത്താവള പോലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
NRI
ടെക്സസ്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോണ്ട്ഗോമറി കൗണ്ടിയിലെ സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
നവംബർ 27ന് ഉച്ചയ്ക്ക് മൂന്നോടെ കോൺറോയിലെ റോയൽ ഡുയേൻ ഡ്രൈവിൽ വച്ചാണ് പീഡനം നടന്നതെന്ന് മോണ്ട്ഗോമറി കൗണ്ടി ഷെരീഫ്സ് ഓഫീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് ഡിറ്റക്റ്റീവുകൾ പ്രതി ജോനാഥൻ ക്രാൻഫില്ലിനെ(38) അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരേ ലൈംഗിക പീഡനം കുറ്റം ചുമത്തി.
Kerala
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി ഉമേഷ് അവധിയിൽ പ്രവേശിച്ചു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്കാണ് പകരം ചുമതല. ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവന്നിരുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎസ്പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Kerala
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയിൽ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് റെയില്‍വേ പലീസിന്റെ പിടിയിലായത്. പ്രതിയുടെ അതിക്രമത്തിന്റെ വിഡിയോ ഉള്‍പ്പെടെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
പുനെ- കന്യാകുമാരി എക്സ്പ്രസിൽ തൃശൂരിലേക്ക് പോകാനായാണ് യുവതി കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തിയത്. യുവതി ട്രെയിനിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സജീവിന്റെ അതിക്രമം.
യുവതി ബഹളം വയ്ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. യുവതി കാമറ ഓണ്‍ ചെയ്ത് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
District News
ഗുരുവായൂർ: ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ കറങ്ങി രാത്രി സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവല്ലൂർ കിഴക്കേകുളം അബ്ദുൽ വഹാബ്(49)നെയാണ് എസിപി സി. പ്രേമാനന്ദകൃഷ്ണന്റെ നിർദേശപ്രകാരം ടെമ്പിൾ എസ്എച്ച്ഒ ജി. അജയ് കുമാർ, എസ്ഐ യു. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർഥികളും ജോലി കഴിഞ്ഞുപോകുന്ന സ്ത്രീകളെയുമാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
നിരവധി സ്ത്രീകൾ പരാതിയുമായെത്തിയതോടെ മേഖലയിലെ അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
പിന്നീട് മഫ്ടിയിൽ മേഖലയിൽ കാത്തിരുന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
District News
ചെറുതോണി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ 26കാരന് 23 വർഷം കഠിനതടവും 30,000 രൂപ പിഴയും. ഇടുക്കി അതിവേഗ കോടതിയുടെ അധിക ചുമതലയുള്ള ജഡ്ജി വി. മഞ്ജുവാണ് ശിക്ഷ വിധിച്ചത്. വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റ് സ്വദേശി ജോണിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴു മാസം അധികതടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
2023-ലാണ് കേസിനാസ്പദമായ സംഭവം. ക്രിസ്മസിന് പള്ളിയിൽ പോയശേഷം വീട്ടിലേക്കു മടങ്ങുംവഴി പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തുവച്ച് പ്രതി ഉപദ്രവിക്കുകയായിരുന്നു. പിന്നീടും ഇയാൾ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 18 സാക്ഷികളെയും 21 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പെണ്‍കുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിട്ടിയോട് കോടതി ശിപാർശ ചെയ്തു.
വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പീരുമെട് ഡി വൈഎസ്പി വിശാൽ ജോണ്‍സനാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.
Kerala
തിരുവനന്തപുരം: മംഗലപുരത്ത് ബിജെപി സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള് വീട്ടമ്മയെ കയറി പിടിച്ചു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി.
സംഭവത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസെടുത്തു. സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയിൽ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു.
വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതോടെ രാജു ഒളിവിൽ പോയി. രാജു പാര്‍ട്ടി അംഗമോ മറ്റു ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി നേതൃത്വം അറിയിച്ചത്.
Kerala
കോഴിക്കോട്: ടൂറിസ്റ്റ് ബസിൽ വച്ച് യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ചൂലൂർ സ്വദേശി രജീഷ് ആണ് അറസ്റ്റിലായത്.
കോഴിക്കോട് കസബ പോലീസ് ആണ് രജീഷിനെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിന്റെ ബസിൽ
വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
26-ാം തീയ്യതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. ബസിൽ വച്ച് പ്രതി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന്
സമീപത്തെത്തിയപ്പോൾ പരാതിക്കാരിക്കെതിരെ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
തുടർന്ന് യുവതിയുടെ പരാതിയിൽ കസബ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ രാജേഷ്, രജീഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Sports
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്ന രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം. ബൈക്കിലെത്തിയയാൾ പിന്തുടരുകയും ലൈംഗികാതിക്രമം നടത്തിയെന്നും ക്രിക്കറ്റ് താരങ്ങൾ വെളിപ്പെടുത്തി.
സംഭവത്തിൽ ഇൻഡോർ സ്വദേശി അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ക്രിക്കറ്റ് താരം ലൈംഗികാതിക്രമത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ബൈക്കിൽ അഖീൽ രണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെ പിന്തുടർന്നു. അവരിൽ ഒരാൾക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഉടൻ തന്നെ ഇരുവരും ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഡാനി വിവരം പോലീസിൽ അറിയിച്ചു.
ഇൻഡോർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രണ്ട് താരങ്ങളെയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തി. ബിഎൻഎസ് സെക്ഷൻ 74, 78, എന്നിവ പ്രകാരം എംഐജി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ നമ്പർ കണ്ടെത്തി. അതിൽ നിന്നും ഉടമസ്ഥനെ കണ്ടെത്തുകയും പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
NRI
ഡബ്ലിൻ: അയർലൻഡിൽ അഭയാർഥി യുവാവ് ബാലികയെ പീഡിപ്പിച്ച സംഭവത്തെത്തുടർന്നുണ്ടായ സംഘർഷത്തിന് അയവ് വന്നു. അഭയാർഥികളെ താമസിപ്പിച്ചു വന്ന ഡബ്ലിൻ സാഗർട്ട് സിറ്റി വെസ്റ്റ് ഹോട്ടലിന് മുൻപിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം ഉണ്ടായത്.
പീഡന സംഭവവുമായി ബന്ധപ്പെട്ട് അഭയാർഥി യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ സിറ്റിവെസ്റ്റ് ഹോട്ടലിനു മുമ്പിൽ ഒരു വിഭാഗം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയായിരുന്നു.
ഇതേത്തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ പോലീസ് വാഹനം അഗ്നിക്കിരയാക്കുകയും നിയമപാലകർ അടക്കം ഉള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തു.
സംഭവസ്ഥലത്ത് കൂടുതൽ ഗാർഡയെ(പോലീസ്) നിയോഗിച്ചതോടെ സ്ഥിതിഗതികൾ വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണവിധേയമാകുകയായിരുന്നു.
ഇതിനിടെ സിറ്റിവെസ്റ്റ് ഹോട്ടലിനു മുമ്പിൽ മാത്രം ഉണ്ടായ സംഭവം അയർലൻഡിൽ ആകമാനം സംഘർഷമാണെന്ന് തരത്തിലുള്ള വ്യാജ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് കുടിയേറ്റക്കാർക്കെതിരേയുള്ള അനിഷ്ട സംഭവങ്ങൾ കെട്ടടങ്ങിയ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.
ഇതിനിടെ ബാലികയെ പീഡിപ്പിച്ച സംഭവമുണ്ടായതോടെയാണ് സിറ്റിവെസ്റ്റ് ഹോട്ടലിനു മുമ്പിൽ സംഘർഷമുടലെടുത്തത്. അക്രമ സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരേ ശക്തമായ നടപടികൾ തുടർന്നുവരികയാണെന്ന് നീതിന്യായ വകുപ്പ് മന്ത്രി ജിംഓകാലഗൻ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.
നാലുപേര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
അടിയന്തര നടപടി വേണമെന് ആവശ്യപ്പെട്ട് ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ക്യാമ്പസിലെ ഒഴിഞ്ഞ മൂലയിലേക്ക് വലിച്ചുകൊണ്ടുപോയാണ് പെണ്‍കുട്ടിയെ അതിക്രമിക്കാൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.